Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa Fraud

Pathanamthitta

വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ഒ​രാ​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജോ​ലി ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ന് സ​മീ​പം താ​മ​സി​ച്ചു​വ​രു​ന്ന റെ​മോ സാ​വി​യോ കൊ​റേ​യാ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ള​ത്തെ​ത്തി​യ മ​ല​യാ​ല​പ്പു​ഴ പൊ​ലി​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ൾ പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തെന്നാ​ണ് കേ​സ്. ക​ണ്ണൂ​ർ കേ​ള​കം, തി​രു​വ​ന​ന്ത​പു​രം മാ​ള, ഹ​രി​പ്പാ​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, പു​ത്ത​ൻ​വേ​ലി​ക്ക​ര എ​റ​ണാ​കു​ളം ടൗ​ൺ, നോ​ർ​ത്ത് തു​ട​ങ്ങി നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നു ക​ാന​ഡ​യി​ൽ ജോ​ലി​ക്കു​ള്ള വ‌ീ​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 3,25,000 രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു എ​ന്ന​താ​ണ് കേ​സ്. 2022 ഡി​സം​ബ​റി​ലാ​ണ് ഇ​യാ​ൾ വീ​സ​യ്ക്കാ​യി പ​ണം വാ​ങ്ങി​യ​ത്. മ​ല​യാ​ല​പ്പു​ഴ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തറി​ഞ്ഞ ഇ​യാ​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ പൊ​ലി​സ് എ​റ​ണാ​കു​ള​ത്ത് ഇ​യാ​ളു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ എ​ൻ.​എ​സ്. ഷാ​ൻ, എ​സ്‌​സി​പി​ഒ ഡി​ക്രൂ​സ്, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്പ്ര​കാ​ശ് , ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വീ​സ ത​ട്ടി​പ്പ്: പ്ര​തി ചെ​ന്നൈയിൽ അ​റ​സ്റ്റി​ൽ

ആ​​​ളൂ​​​ർ: യു​​​കെ​​​യി​​​ലേ​​​ക്കു വീ​​​സ​​​യും ജോ​​​ലി​​​യും ശ​​​രി​​​യാ​​​ക്കി ന​​​ൽ​​​കാ​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ് 8,85,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന പ്ര​​​തി പി​​​ടി​​​യി​​​ൽ. ത​​​മി​​​ഴ്നാ​​​ട് ഈ​​​റോ​​​ഡ് സ്വ​​​ദേ​​​ശി ശ​​​ങ്ക​​​ർ ഗ​​​ണേ​​​ഷ്(36) ആ​​​ണ് ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

2023ൽ ​​​കൊ​​​റ്റ​​​നെ​​​ല്ലൂ​​​ർ തു​​​മ്പൂ​​​ർ സ്വ​​​ദേ​​​ശി​​​ക്ക് യു​​​കെ​​​യി​​​ലേ​​​ക്കു വീ​​​സ​​​യും ജോ​​​ലി​​​യും ശ​​​രി​​​യാ​​​ക്കാ​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞു പ​​​ണം​​​വാ​​​ങ്ങി​​​യ​​​ശേ​​​ഷം വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കാ​​​ഞ്ഞ​​​തോ​​​ടെ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ശേ​​​ഷം പ്ര​​​തി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ലു​​​ക്കൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. പ്ര​​​തി ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ എ​​​മി​​​ഗ്രേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ആ​​​ളൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു.

Kerala

വീ​​സ ത​​​ട്ടി​​​പ്പ്: അഞ്ചുല​ക്ഷം ത​ട്ടി​യ അ​ന്പ​തു​കാ​രി അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വീ​​സ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ലെ പ്ര​​​തി​​​യെ ലു​​​ക്കൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ​​​പ്ര​​​കാ​​​രം നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വെ​​​ങ്കി​​​ട​​​ങ്ങ് ക​​​രു​​​വ​​​ന്ത​​​ല മ​​​മ്മ​​​സ്ര​​​യി​​​ല്ല​​​ത്ത് നി​​​സ അ​​​ബ്ദു​​​ൾ സ​​​ലീം(50) ആ​​​ണ് തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തി​​​രു​​​ത്തി​​​പ്പ​​​റ​​​ന്പ് സ്വ​​​ദേ​​​ശി പു​​​തി​​​യ​​​പ​​​റ​​​ന്പി​​​ൽ സ്റ്റേ​​​വി​​​ൻ പൗ​​​ലോ​​​സി​​​നു കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു വീ​​സ ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ അ​​​ക്കൗ​​​ണ്ട് വ​​​ഴി വാ​​​ങ്ങി​​​യ​​​ശേ​​​ഷം വീ​​​സ​​​യോ കൊ​​​ടു​​​ത്ത പ​​​ണ​​​മോ ന​​​ൽ​​​കാ​​​തെ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

ഈ ​​​കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന നി​​​സ ഷാ​​​ർ​​​ജ​​​യി​​​ൽ​​​നി​​​ന്നു നെ​​​ടു​​​ന്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ ലു​​​ക്കൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ​​​ പ്ര​​​കാ​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത് ചാ​​​ല​​​ക്കു​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചു.

എ​​​സ്ഐ​​​മാ​​​രാ​​​യ ഒ.​​​ജി. ഷാ​​​ജു, എ.​​​വി. ലാ​​​ലു, സ​​​ന്തോ​​​ഷ്, ജി​​​എ​​​എ​​​സ്ഐ​​​ ര​​​ജി​​​നി ജോ​​​സ​​​ഫ്, വി​​​നോ​​​ദ്, സി​​​പി​​​ഒ സ​​​ജീ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Kerala

വീ​​സ ത​​​ട്ടി​​​പ്പ്: 5.80 ല​ക്ഷം ത​ട്ടി​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു​​​ള്ള വീ​​​സ ശ​​​രി​​​യാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു​​​വി​​​ശ്വ​​​സി​​​പ്പി​​​ച്ച് എ​​​റി​​​യാ​​​ട് പേ​​​ബ​​​സാ​​​ർ സ്വ​​​ദേ​​​ശിയിൽ ​​​​നി​​​ന്ന് 5,80,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. വ​​​ല​​​പ്പാ​​​ട് സ്വ​​​ദേ​​​ശി അ​​​റ​​​ക്ക​​​വീ​​​ട്ടി​​​ൽ ഷെ​​​ഫീ​​​ർ (29) ആ​​ണു തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

2023-ലാ​​​ണ് പ്ര​​​തി​​​ക​​​ൾ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു വീ​​​സ ശ​​​രി​​​യാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് 5,80,000 രൂ​​​പ അ​​​ക്കൗ​​​ണ്ട് വ​​​ഴി വാ​​​ങ്ങി​​​യ​​​ത്. വീ​​​സ ശ​​​രി​​​യാ​​​ക്കി​​​ക്കൊ​​​ടു​​​ക്കു​​​ക​​​യോ വാ​​​ങ്ങി​​​യ പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എ​​​സ്എ​​​ച്ച്ഒ ബി.​​​കെ. അ​​​രു​​​ണ്‍, എ​​​സ്ഐ മ​​​നു പി. ​​​ചെ​​​റി​​​യാ​​​ൻ, ജി​​​എ​​​സ്‌​​​സി​​​പി​​​ഒ അ​​​രു​​​ണ്‍ സൈ​​​മ​​​ണ്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ നി​​​വേ​​​ദ്, ജി​​​നേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up